തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഹിന്ദു – ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിന് എതിരായിമാറിയെന്ന് കെ സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫും എൽഡിഎഫും മുസ്ലിം സംഘടനകളും അവിശുദ്ധ സഖ്യത്തിലേർപ്പെട്ടതായും സുരേന്ദ്രൻ ആരോപിച്ചു.
“ബി ജെ പി യുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ വ്യാപകമായി ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്. ഈ ക്രോസ് വോട്ടിംഗിനെ എൻഡിഎ അതിജീവിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല ” കെ സുരേന്ദ്രൻ പറഞ്ഞു.

