നിയമന തട്ടിപ്പ്, സരിത .എസ്. നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ എംഡി സർക്കാരിന് കത്ത് നൽകി

തിരുവനന്തപുരം: സരിത .എസ്. നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ എംഡി സർക്കാരിന് കത്ത് നൽകി. ബിവറേജസ് കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖകൾ ചമച്ച് ലക്ഷക്കണക്കിനു രൂപയുടെ നിയമന തട്ടിപ്പു നടത്തിയതിനെതിരേയാണ് അന്വേഷണം ആവശ്യപ്പെട്ടത്.

എക്സൈസ് കമ്മിഷണർ മുഖേന എക്സൈസ് വകുപ്പിന് ബെവ്കോ എംഡി ജി.സ്പർജൻ കുമാർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി.

8-11-2020 നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇരുപത് പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. 2018 ഡിസംബറിലാണു തട്ടിപ്പ് ആരംഭിച്ചത്.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന മുഖവുരയോടെയാണു സരിത വിളിച്ചതെന്നു യുവാക്കള്‍ പറയുന്നു.

കുന്നത്തുകാൽ പഞ്ചായത്തിലെ ഇടതു സ്ഥാനാർഥി ടി.രതീഷ്, ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികൾ. തട്ടിപ്പിൽ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ നിയമന തട്ടിപ്പിൽ സരിതയ്ക്കെതിരായ പരാതിയിൽ കേസെടുത്തെങ്കിലും നെയ്യാറ്റിൻകര പൊലീസ് തുടർ നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്.

ഉന്നത ഉദ്യോഗസ്ഥർക്കും ബെവ്കോ തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണവുമായി പരാതിക്കാരൻ അരുൺ എത്തിയിട്ടുണ്ട്. ബെവ്കോ ഉദ്യോഗസ്ഥയായ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരിൽ പണം വാങ്ങിയെന്നാണ് അരുണിന്റെ മൊഴി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →