കോഴിക്കോട് വ്യാപകമായി വോട്ടിംഗ് യ​ന്ത്ര​ങ്ങ​ള്‍ പണിമുടക്കി

കോഴിക്കോട്: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ വ്യാപകമായി പ​ണി​മു​ട​ക്കിയതോടെ തി​രു​വ​മ്പാ​ടി​യി​ല്‍ പോ​ളിം​ഗ് ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ വൈ​കി. മ​ല​യോ​ര​മേ​ഖ​ല​യാ​യ കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി​യി​ലെ താ​ഴെ തി​രു​വ​മ്പാ​ടി ഡി​വി​ഷ​നി​ല്‍ യന്ത്രതകരാർ മൂലം ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്.

കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ 67-ാം വാ​ര്‍​ഡി​ലെ ഏ​ഴാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷി​ന്‍ ത​ക​രാ​റി​ലാ​യി. ഒ​രു മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് ഇ​വി​ടെ പുതി​യ യ​ന്ത്രം എ​ത്തി​ച്ച് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചത്. അതുവരെ അ​തി​രാ​വി​ലെ തന്നെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ക്യൂ​വില്‍ കു​ടു​ങ്ങി.

പ​യ്യോ​ളി മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ ഒ​ന്നാം ഡി​വി​ഷ​നി​ലെ ബൂ​ത്തി​ലും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങൾ നടന്നു. ഉ​ള്ള്യേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ​ത്ത്ക​ട​വി​ലെ ബൂത്തി​ലും വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. എ​ങ്കി​ലും ഉ​ട​ന്‍ ത​ന്നെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. അ​ത്തോ​ളി പ​ഞ്ചാ​യ​ത്തി​ലെ മൊ​ട​ക്ക​ല്ലൂ​രി​ലെ ബൂ​ത്തി​ലും യ​ന്ത്ര​ത​ക​രാ​ര്‍ അ​നു​ഭ​വ​പ്പെ​ട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →