ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ വൈദ്യുതി പോസ്‌റ്റുകള്‍ക്ക് തീ പിടിച്ചു. മുപ്പാലം, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ചുങ്കം എന്നിവിടങ്ങളിലായി മൂന്നുപോസ്‌റ്റുകള്‍ക്കാണ് തീപിടിച്ചത്. മുപ്പാലത്തിനടുത്ത് ഉച്ചക്ക 2.45 ന് ബാലൂസ് ഹേട്ട്‌ലിന് സമീപത്തെ പോസ്‌റ്റിലാണ് തീപിടുത്തമുണ്ടായത്. രാംചരണ്‍ കമ്പനിയുടെ കെട്ടിടത്തിലേക്ക് തീ പടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.
റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. കെഎസ്‌ഇബിയുടെ കേബിള്‍ വലിക്കുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതി പോസ്‌റ്റിലെ ബോക്‌സിന് തീപിടിക്കുകയായിരുന്നു. ചുങ്കത്ത് പുലര്‍ച്ചെ 2.55നാണ് തീപിടിച്ചത്.

