ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വച്ച് കലണ്ടര്‍ ഇറക്കി, പള്ളിക്ക് മുന്നില്‍ കലണ്ടര്‍ കത്തിച്ചുകളഞ്ഞ് പ്രതിഷേധവുമായി വിശ്വാസികളിൽ ഒരു വിഭാഗം

കോട്ടയം: ലൈംഗീകാതിക്രമ കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം വച്ച് കലണ്ടര്‍ അച്ചടിച്ച് പുറത്തിറക്കിയ തൃശ്ശൂര്‍ രൂപതയ്‌ക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍.

ഫ്രാങ്കോയുടെ ചിത്രം അച്ചടിച്ച 2021 വര്‍ഷത്തെ കലണ്ടര്‍ കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നില്‍ വച്ചാണ് വിശ്വാസികള്‍ കത്തിച്ചത്. കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെ.സി.ആര്‍.എം) നേതൃത്വത്തിലാണ് കലണ്ടര്‍ കത്തിച്ചത്.

‘കന്യാസ്ത്രീ പീഡകന്‍ എന്നറിയപ്പെടുന്ന ഫ്രാങ്കോയുടെ ചിത്രം വെച്ചുള്ള കലണ്ടറാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. അത് കേരള കത്തോലിക്കാ സഭയെ അപമാനിക്കുന്നതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. 2018-ല്‍ ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ അവര്‍ ഉള്‍പ്പെടുത്തി. ഇതില്‍ ക്രൈസ്തവ ജനതയ്ക്ക് വേദനയും അമര്‍ഷവും ഉണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സഭാ നേതൃത്വം കാണിച്ചാല്‍ പ്രതിഷേധിക്കുമെന്നതിന്റെ സൂചനയായി ഇതു കണക്കാക്കണം.’ എന്ന് കെ.സി.ആര്‍.എം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →