ആലപ്പുഴ: സംസ്ഥാനത്തെയും ജില്ലയിലെയും കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന നേരിയ കുറവ് പൊതുജനങ്ങള്‍ക്കിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുവാനുളള പ്രവണതയുണ്ടാക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡിനൊപ്പം ജീവിക്കുന്ന ഈ സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രിക്കുക, ജോലിക്കു പോവുക തുടങ്ങിയവയൊന്നും ഒഴിവാക്കാനാവില്ല. എന്നാല്‍ മാസ്ക് ശരിയായി ധരിക്കുകയും തിരക്കില്‍ നിന്നും സ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഈ മഹാമാരിയില്‍ നിന്ന് രക്ഷ നല്‍കും.. കൈളുടെ ശുചിത്വം ഉറപ്പാക്കുന്ന കാര്യത്തിലും വ്യക്തിഗത ജാഗ്രത അനിവാര്യമാണ്.
പൊതുസ്ഥലങ്ങളില്‍ സാമൂഹ്യ അകലം ഉറപ്പിക്കുക. തിരക്കില്‍പ്പെടാതെ അവനവന്‍ കരുതലുകളെടുക്കുക. വോട്ടെണ്ണല്‍ കഴിഞ്ഞ് വിജയികളെ പ്രഖ്യാപിക്കുന്ന അവസരങ്ങളിലെ ആഹ്ലാദ പ്രടനങ്ങള്‍ക്കിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ മറക്കാതിരിക്കുക. ചെറിയ അശ്രദ്ധ പോലും വലിയ വിപത്ത് ക്ഷണിച്ചു വരുത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105444

