വടക്കൻ കേരളത്തിൽ പോളിംഗ് ആരംഭിച്ചു, മിക്കയിടത്തും വോട്ടർമാരുടെ നീണ്ട നിര

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ നാല് ജില്ലകളിൽ തിങ്കളാഴ്ച(14/12/2020) രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് , മലപ്പുറം ജില്ലകളിലാണ് അവസാന ഘട്ടത്തിൽ പോളിങ്.

മിക്ക ബൂത്തുകളിലും രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. മൂന്നുഘട്ടമായി നടന്ന പോളിങ് ഇതോടെ പൂര്‍ത്തിയാകും. 16നാണ് വോട്ടെണ്ണല്‍.

ആദ്യ രണ്ടുഘട്ടത്തിലെ 10 ജില്ലകളിലും കനത്ത പോളിങ്ങായിരുന്നു. വാശിയേറിയ പ്രചാരണം അരങ്ങേറിയ വടക്കന്‍ ജില്ലകളിലും നല്ല പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →