സൗജന്യ കോവിഡ് വാക്സിൻ പ്രഖ്യാപനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം; തെരഞ്ഞെടുപ്പു കമ്മിഷന് യു ഡി എഫ് പരാതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യു ഡി എഫ്. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ 12/12/20 ശനിയാഴ്ച യിലെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി ജോസഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും പരാതിയുമായി രംഗത്തെത്തി.

കൊവിഡ് വാക്‌സിന്റെ ലഭ്യത സംബന്ധിച്ചോ അതെന്ന് കേരളത്തിലെത്തുമെന്നത് സംബന്ധിച്ചോ ഒരു വിധത്തിലുള്ള അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →