‘ദ ഡേർട്ടി പിക്ചർ’ നായിക ആര്യ ബാനർജി വീട്ടിൽ മരിച്ച നിലയിൽ

കൊൽക്കത്ത: ‘ദ ഡേർട്ടി പിക്ചർ’ ഉൾപ്പെടെ രണ്ട് ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച 35 കാരിയായ ആര്യ ബാനർജിയെ തെക്കൻ കൊൽക്കത്തയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച(11/12/2020) യാണ് സംഭവം.

ആര്യ ബാനർജി എന്ന് സിനിമയിൽ അറിയപ്പെടുന്ന നടിയുടെ യഥാർത്ഥ പേര് ദേവ്ദത്ത ബാനർജി എന്നാണ്. അന്തരിച്ച സിത്താർ മാസ്‌റ്റർ നിഖിൽ ബാനർജിയുടെ മകളായിരുന്നു.

മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതായും ഛർദ്ദിയുണ്ടായതായും ഫോറൻസിക് വിദഗ്ധർ കണ്ടെത്തി.

ബാനർജിയും അവരുടെ നായയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ബാനർജിയുടെ സഹോദരി സിംഗപ്പൂരിലാണ് താമസിക്കുന്നത്. ശൂന്യമായ നിരവധി മദ്യക്കുപ്പികൾ മുറിയിൽ നിന്ന് കണ്ടെത്തി.

“എല്ലാ ദിവസവും വേലക്കാരി ജോലിക്ക് വന്നിരുന്നു, എന്നാൽ വെളളിയാഴ്ച അകത്തു നിന്നും പ്രതികരണമൊന്നും ലഭിക്കാത്തപ്പോൾ ജോലിക്കാരി അയൽവാസികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു. വീട് അകത്തു നിന്ന് പൂട്ടിയിരുന്നു. അന്വേഷണം തുടരുകയാണ്, ”ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ലവ് സെക്സ് ധോക, ദി ഡേർട്ടി പിക്ചർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →