വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു

സിയോൾ: വിഖ്യാത ദക്ഷിണ കൊറിയൻ സംവിധായകൻ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ലോകപ്രശസ്ത സിനിമാ സംവിധായകരിൽ ഒരാളായ കിംകി ഡുക്കിന് വെനീസ് ചലച്ചിത്ര മേളയിലെ ​ഗോൾഡൻ ലയൺ പുരസ്കാരമടക്കം നിരവധി വിഖ്യാത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിൽവർബെയർ, കാൻസ് ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങൾ എന്നിവ അവയിൽ ചിലത് മാത്രം.

സമരിറ്റൻ ​ഗേൾ, ത്രീ അയേൺ, ടൈം, സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →