മന്ത്രവാദിയെന്ന് സംശയം, 60കാരിയെ മര്‍ദ്ദിച്ച് കൊന്നു: 7 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മന്ത്രവാദം നടത്തുന്ന സ്ത്രീയാണെന്ന സംശയത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ 60കാരിയെ യുവാക്കള്‍ തല്ലി കൊന്നു. ഒറാവോണ്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ 60 കാരിയ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നാഗാര്‍ക്കറ്റയിലെ മൈനഖോള ഗ്രാമത്തിലെ ചിലര്‍ അടുത്തിടെ അസുഖം മൂലം മരിച്ചിരുന്നു. ഇത് 60കാരിയുടെ മന്ത്രവാദം മൂലമാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്തെ യുവാക്കള്‍ സംഘടിച്ചെത്തി സ്ത്രീകളെ മര്‍ദ്ദിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് വലിച്ചിഴച്ച് വടി കൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു-
പോലീസ് സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും സ്ത്രീ മരിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു. മറ്റ് രണ്ട് സ്ത്രീകളും ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →