കൊച്ചി: ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാന്‍ പാടുളളുവെന്ന സര്‍ക്കാര്‍ ഉത്തരവ് ഫലപ്രദമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത ഫീസീടാക്കുന്നുവെന്ന പരാതിയും, ചെലവും വരവും സംബന്ധിച്ച സ്‌കൂളുകളുടെ രേഖകളും വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുമോ എന്നറിയിക്കണമന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. വരവും ചെലവും സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന സിബിഎസ്സി നിലപാടിനെ കോടതി വിമര്‍ശിച്ചു.
കോവിഡ് കാലത്ത് അണ്‍എയിഡഡ് സ്‌കൂളുകള്‍ ഫീസ് കുറക്കാത്തതിനെതിയരയുളള ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്. കോവിഡ് പാശ്ചാത്തലത്തില്‍ ഈ വര്‍ഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. സമാന നിര്‍ദ്ദേശത്തോടെ ഡിസംബര്‍ 2ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
സിബിഎസ്സിയുടെ നിലപാടില്‍ കോടതി അതൃപ്‌തി അറിയിച്ചിട്ടുണ്ട്. ഫീസിന്റെ കാര്യത്തിലുളള ഉ ത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന് കൈമാറി സിബിഎസ് സി കൈകഴുകുന്നത് നിര്‍ഭാഗ്യകരമാണ് . സര്‍ക്കുലര്‍ പുറപ്പെടുവിച്ചാലും നടപ്പാക്കാന്‍ അധികാരമില്ലെന്നാണ് സിബിഎസ്സി വാദം. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാന്‍ സിബിഎസ് സി ഒന്നും ചെയ്യേണ്ടന്നും കോടതി നിര്‍ദ്ദേശിച്ചു. ആദ്യഘട്ട ഫീസ് ഡിസംബര്‍ 17 ന് അകം അടയ്‌ക്കാന്‍ കോടതി രക്ഷിതാക്കള്‍ക്ക് അന്ത്യശാസനം നല്‍കി അല്ലെങ്കില്‍ മുന്‍ ഉത്തരവ് പ്രകാരമുളള ആനുകൂല്ല്യത്തിന് അര്‍ഹരാകില്ല. ഹര്‍ജികള്‍ 17 ന് പരഗണിക്കാനായി മറ്റി

