മാനം കാക്കൽ കൊലകളിലേക്ക് ക്യാമറ തിരിക്കാനൊരുങ്ങി വെട്രിമാരൻ

മുംബൈ: രാജ്യത്ത് വ്യാപകമായി വരുന്ന മാനം കാക്കൽ കൊലപാതകങ്ങളെ കുറിച്ച് ഹ്രസ്വ ചിത്രം തയ്യാറാക്കാനൊരുങ്ങി തമിഴ് എഴുത്തുകാരനും ചലച്ചിത്രകാരനുമായ വെട്രിമാരൻ. ഒ ടി ടി പ്ലാറ്റ് ഫോമിൽ ‘പാവൈ കദൈഗൾ’ എന്ന പേരിൽ ഇറങ്ങുന്ന ഹ്രസ്വ ചിത്ര പരമ്പരയ്ക്കു വേണ്ടിയാണ് മാനം കാക്കൽ കൊലപാതകത്തെ ഇതിവൃത്തമാക്കുന്നത്.

‘പ്രണയമാണ് എന്നും മുഖ്യധാരാ സിനിമയുടെ വിഷയം. പ്രണയത്തെ ഇതിവൃത്തമാക്കി ഒരു സിനിമയുണ്ടാക്കാൻ താൽപര്യമില്ല. അങ്ങനെയാണ് മാനം കാക്കൽ കൊലകളെ കുറിച്ച് പറയാൻ തീരുമാനിച്ചത്, വെട്രിമാരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →