ചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്തും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. ജനങ്ങള്‍ അസ്വസ്ഥരാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
ഭീതിജനകമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ജനാധിപത്യത്തിന്റെ പുനസ്ഥാപനമുണ്ടാകണം. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ തീര്‍ച്ചയായും ബാധിക്കുമെന്നും എന്‍എസ്എസ് നേതാവ് പറഞ്ഞു. വീടിന് സമീപത്തെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സുകുമാരന്‍ നായരുടെ പ്രതികരണം.