ലണ്ടന്‍: അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍- ബയോണ്‍ടെക് കോവിഡ് വാക്സിന്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതര്‍. വാക്സീന്‍ സ്വീകരിച്ച 2 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി കൂടിയതിനെത്തുടര്‍ന്നാണ് നിര്‍ദേശം.
വാക്സിനെടുത്ത ശേഷം ഇവര്‍ക്ക് ത്വക്കില്‍ അസ്വസ്ഥതയും, ശ്വാസം മുട്ടലും അനുഭവപ്പെട്ടു. സ്ഥിരമായി അലര്‍ജി പ്രശ്നങ്ങള്‍ നേരിടുന്നവരാണ് ഇവര്‍. ഇനി മുതല്‍ വാക്സീന്‍ സ്വീകരിക്കുന്നവരോട് അലര്‍ജിയുണ്ടോയെന്ന് അന്വേഷിക്കാന്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശിച്ചു. അലര്‍ജി മൂലമുള്ള ഇത്തരം സംഭവങ്ങള്‍ ഏതു വാക്സീനിലും സാധാരണമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതിനിടയില്‍ ഫൈസര്‍ കോവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് കാനഡ അനുമതി നല്‍കി.
അതേസമയം, ഇന്ത്യയില്‍ കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കമ്പനികളുടെ അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ചു. ബഹുരാഷ്ട്ര കമ്പനിയായ ഫൈസറും ഓക്സ്ഫോര്‍ഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം നടത്തുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്ക് ഇന്ത്യയില്‍ തദ്ദേശീയ വികസിപ്പിച്ച കോവാക്സീന്റെയും അപേക്ഷകളാണ് സമിതി പരിശോധിച്ചത്.

