ലോകം ഇന്ത്യയെ കണ്ട് പഠിക്കണം: യുപിഎ, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ പുകഴ്ത്തി ബില്‍ ഗേറ്റ്‌സ്

സിംഗപ്പൂര്‍: യൂണിവേഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍, ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്ത്യയുടെ സാമ്പത്തിക സാങ്കേതിക വിദ്യകളെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. സാമ്പത്തിക നവീനതയുടെ മികച്ച ഉദാഹരണമാണ് ഇവ. മികച്ച പ്ലാറ്റ്‌ഫോമാണ് ഇന്ത്യ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ഏതു ബാങ്കില്‍നിന്നും സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനില്‍നിന്നും പണം അയയ്ക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നടന്ന സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ വിര്‍ച്വലായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്ത് പാവപ്പെട്ടവരിലേക്കു സഹായം എത്തിക്കുന്നതിന് ഈ സംവിധാനം സഹായകമായി. ചൈനയല്ലാതെ മറ്റൊരു രാജ്യത്തെക്കുറിച്ച് ഇപ്പോള്‍ പഠിക്കുകയാണെങ്കില്‍ ഇന്ത്യയിലേക്കു നോക്കാനാണ് ഞാന്‍ പറയുക. ഇന്ത്യയില്‍ കാര്യങ്ങള്‍ വലിയ രീതിയിലാണ് മാറുന്നത്. അസാധാരണമായാണ് ആ സംവിധാനത്തിനു ചുറ്റും നവീന ആശയങ്ങള്‍ വരുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ നോട്ട് നിരോധനത്തിനുശേഷമാണ് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഇന്ത്യയില്‍ ഇത്രയധികം സ്വീകാര്യത ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →