ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍ 17 വരെ നീട്ടി

കൊച്ചി: ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ ഡിസംബര്‍ 17 വരെ നീട്ടി. സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി
അന്വേഷണ ഉദ്യോഗസ്ഥന്റെ കൈകള്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് സിബിഐയ്ക്ക് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കോടതിയെ അറിയിച്ചു.

സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ല എന്നും കൗൺസിൽ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥനാണ് ഹാജരായത്. അദ്ദേഹം ഈ കേസ് 21 ലേക്ക് മാറ്റിവയ്ക്കണമന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 17 ന് കേസ് കേള്‍ക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനോട് കോടതി അറിയിച്ചു.സിബിഐ എന്തിന് രണ്ട് മാസം വരെ കാത്തിരുന്നു എന്നും ഹൈക്കോടതി ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →