ബന്ദ് ദിവസം രാത്രി തന്നെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ അടിയന്തിര ചർച്ചയ്ക്കു വിളിച്ച് അമിത് ഷാ . 08/12/20 ചൊവ്വാഴ്ച രാത്രി ചർച്ച നടത്താനാണ് അമിത്ഷാ കർഷക നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. നേരത്തേ ഡിസംബർ 9 ന് ചർച്ച നടക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

കാർഷിക നിയമങ്ങൾക്കെതിരെ ചൊവ്വാഴ്ച നടന്ന ഭാരത് ബന്ദിന് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പിന്തുണ ലഭിച്ചതായി റിപ്പോർടുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →