രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പടെയുളളവര്‍ നൂറുകോടിയിലേറെ രൂപ യുഎഇ യിലേക്ക് കടത്തിയതായി കസ്സ്റ്റംസ്

തിരുവനന്തപുരം: അനധികൃത ഇടപാടിലൂടെയും കോഴയായും ലഭിച്ച 100 കോടിയിലധികം രൂപ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പടെയുളളവര്‍ വിദേ്ശത്തേക്ക് കടത്തിയതായി കസറ്റംസ് .രാഷ്ട്രീയ , സിനിമ, ഉദ്യോഗസ്ഥ മേഖലയിലുളള പ്രമുഖ വ്യക്തികളുടെ കളളപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന ഭരണ ഘടനാ പദവിയുളള ഉന്നത നേതാവിന്റെ 20 ല്‍ ഏറെ വിദേശ യാത്രകളെ പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്വഷിക്കുന്നു. ഈ യാത്രകളില്‍ ഭൂരിപക്ഷവും യുഎഇ യിലേക്കായിരുന്നു. നാല് യാത്രകളില്‍ സ്വര്‍ണ്ണകടത്ത് കേസിലെ പ്രതിയായ സ്വപനാ സുരേഷും കൂടെയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രത്യേക പദവിയുളള ഇദ്ദേഹത്തിന്റെ ലഗേജുകള്‍ ഗ്രീന്‍ ചാനലിലൂടെ വിമാനത്തിലേക്ക് കയറ്റുകയും ഇതേ സൗകര്യം ഉപയോഗിച്ച് പരിശോധനയില്ലാത ബാഗുകള്‍ പുറത്തേക്കും കടത്തുകയും ചെയ്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് ഈ പരിരക്ഷയുളള ചുരുക്കം ചില നേതാക്കളേയുളളു. ഈ സൗകര്യം ഉപയോഗിച്ച് സംസ്ഥാനത്തെ നേതാവ് ഗ്രീന്‍ ചാനലിലുടെ സ്വന്തം ബാഗില്‍ ഡോളര്‍ കടത്തിയതിന്‍റെ വിവരങ്ങള്‍ കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിനും ലഭിച്ചതായി ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കടത്തിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കുകയാണ്. കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലുളള വമ്പന്‍ സ്രാവുകളിലൊരാള്‍ ഈ ഉന്നതനാണ്. പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങള്‍ സ്വപ്‌ന വെളിപ്പെടുത്തിയിരുന്നില്ല. സ്വപ്‌ന മായിച്ചുകളഞ്ഞ വാട്‌സാപ്പ് സന്ദേശങ്ങള്‍ സിഡാക്ക് വീണ്ടെടുത്തപ്പോഴാണ് ഈവിവരങ്ങള്‍ കണ്ടെത്തിയത്. ഈ നേതാവുമായുളള ഉറ്റ ബന്ധം ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയതെന്ന് പിന്നീടുളള ചോദ്യം ചെയ്യ്‌ലില്‍ സ്വപ്‌ന വെളിപ്പെടുത്തിയത്.

ഇദ്ദേഹം സ്വപ്‌നക്കൊപ്പം നാല് വിദേശ യാത്രകള്‍ നടത്തിയരുന്നു. പ്രവാസി സമ്മേളനങ്ങള്‍ക്കും മലയാളി സംഘടനകളുടെ പരിപാടികള്‍ക്കുമായി 20 ലേറെ തവണ വിദേശത്തേക്ക പോയിരുന്നു. നാലുവര്‍ഷത്തിനിടെ യുഎഇ യിലേക്കുമാത്രം 14 യാത്രകള്‍ നടത്തി. സര്‍ക്കാരിന്റെ പരിപാടിക്കായി 5 വട്ടം ദുബായിലക്കും പോയിരുന്നു. മിക്ക യാത്രകളും സര്‍ക്കാരിന്റെ പണം ചെലവാക്കാതെ സ്വകാര്യ യാത്രകളായിരുന്നു. ചെലവുകള്‍ വഹിച്ചത് ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. യാത്രകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി സ്റ്റാഫംഗങ്ങളെ ചോദ്യം ചെയ്യാനിരിക്കുകയാണ്.

ഇദ്ദേഹതിതന് ഭരണഘടനാപരമായി ചില പരിരക്ഷകളുണ്ടെങ്കിലും ക്രിമിനല്‍ കേസുകളില്‍ ഇങ്ങനെയുളള ചോദ്യം ചെയ്യലുകള്‍ക്ക് നിയമ തടസമില്ലെന്നാണ് ‌നിയമ വിദഗ്ധര്‍ പറയുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇതേ പദവിയിലിരുന്ന ആള്‍ക്കെതിരെ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രപതിക്കും ഗവര്‍ണ്ണര്‍മാര്‍ക്കും മാത്രമാണ് സിവില്‍ ക്രിമിനല്‍ കേസുകൡ നിന്ന് പരിരക്ഷയുളളത്.അവര്‍ക്കെതിരെ അറസ്റ്റോ പ്രോസിക്യൂഷനോ പാടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →