കൊല്ലം: സമാധാനപരമായി തിരഞ്ഞെടുപ്പ് നടക്കുന്നതിനായി കൊല്ലം ജില്ലയില്‍ നിയമിച്ചിരിക്കുന്നത് 2300 ഓളം പോലീസുകാരെ. 10 ഡിവൈഎസ്പി മാര്‍, 36 ഇന്‍സ്പെക്ടര്‍മാര്‍, 170എസ്ഐ,എഎസ്ഐമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ 2094 പോലീസുകാരെ നിയോഗിച്ചെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി ആര് ഇളങ്കോ പറഞ്ഞു
ജില്ലയില്‍ 15 പ്രശ്ന ബാധിത ബൂത്തുകള്‍ ഉണ്ടെന്നാണ് കണക്ക്. തീവ്ര പ്രശ്ന ബാധിത ബൂത്തുകളായി കണക്കാക്കുന്ന അഞ്ചിടത്ത് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കോട്ടത്തല ,പടപ്പക്കര, മണ്‍റോതുരുത്ത്, വയക്കല്‍ ചിതറ എന്നിവിടങ്ങളിലായിട്ടാണ് തീവ്ര പ്രശ്ന ബാധിത ബൂത്തുകള്‍. ഈ പ്രദേശത്ത് രാവിലെ തന്നെ കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ഇവിടത്തെ ഊടുവഴികള്‍ ഉള്‍പ്പടെ വാഹനങ്ങളില്‍ കറങ്ങി നിരീക്ഷിക്കാനും സംവിധാനങ്ങള്‍ ഉണ്ട്. രഹസ്യ പോലീസിനേയും മോട്ടോര്‍ വാഹന വകുപ്പടക്കം മറ്റ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്.. മണ്‍റോ തുരുത്തിലെ നാല് ബൂത്തുകള്‍ എത്തപ്പെടാന്‍ പ്രയാസമുളള ബൂത്തുകളായും കണക്കാക്കുന്നു.

