തൃശൂര്‍: ചെമ്പൂച്ചിറ ജിഎച്ച്‌എസ്‌എസ് സ്‌കൂളില്‍ പ്രാധമീക പരിശോധനയില്‍ ഗുണനിലവാര പ്രശനങ്ങള്‍ കണ്ടെത്തിയതായി കിഫ്‌ബി. ഇവിടെ കൂടുതല്‍ പരശോധനകള്‍ നടക്കുകയാണെന്നും ഗുണ നിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കിഫ്‌ബി പറഞ്ഞു. കിഫ്‌ബിയുടെ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ അതോരിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 9 നാണ് പരിശോധന നടത്തിയത്. ഇതിന് പുറമേ ഡിസംബര്‍ ഒന്നിന് ക്വാളിറ്റി വിഭാഗവും പരിശോധന നടത്തിയിരുന്നു.പ്രാഥമീക പരിശോധനയില്‍ തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു.
പ്ലാസ്റ്ററിംഗ്, കോണ്‍ക്രീറ്റ് എന്നിവയിലും ഉപയോഗിച്ചിരിക്കുന്ന മണലിലും നിശ്ചിത ഗുണനിലവാരമില്ലായ്‌മ ദൃശ്യമാണ്. വിശദമായ പരിശോധന നടത്തുമെന്നും കിഫ്‌ബി പറഞ്ഞു. അപാകതകള്‍ കണ്ടെത്തിയ പ്ലാസ്റ്ററിംഗ് , മണല്‍, കോണ്‍ക്രീറ്റ് എന്നിവ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സാമ്പിളുകള്‍ ബാംഗളൂരിലെ അംഗീകൃത ലാബിലേക്ക് പരിശോധനക്കായി അയക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. നിലവില്‍ ചെയ്‌തിട്ടുളള എല്ലാ നിര്‍മ്മാണങ്ങളുടേയും പരിശോധനാ ഫലങ്ങള്‍ , നിര്‍മ്മാണ സാമഗ്രികളുടെ ഗുണ നിലവാരം അന്വേഷണ പ്രക്രിയയില്‍ നിരീക്ഷിച്ച മറ്റുവസ്‌തുതകള്‍ എന്നിവ അടിസ്ഥാനമാക്കി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ് . ഇവ യഥാസമയം സര്‍ക്കാരിന് സമര്‍പ്പിക്കും.
700 സ്‌കൂളുകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് കിഫ്‌ബി സാമ്പത്തിക ലഭ്യത ഉറപ്പുവരുത്തുന്നത്. അതില്‍ ചെമ്പൂച്ചിറ ജിഎച്ച് എസ്‌എസിലാണ് ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്നിട്ടുളളത്. അപാകതകള്‍ കണ്ടെത്തിയ ഉടന്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്‌തു. ഇവിടത്തെ കരാറുകാരായ നിയോ സ്‌ട്രക്ടോ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആകെ ഏഴ് പ്രോജക്ടുകളാണ് ചെയ്‌തിട്ടുളളത്. അതില്‍ മുന്നെണ്ണം നേരത്തേന്നെ പരിശോധനക്ക് വിധേയമാക്കിയരുന്നു. ഒരെണ്ണം ഗുണ നിലവാരക്കുറവ് കാരണം നിര്‍ത്തി വയ്‌പ്പിക്കുകയും ചെയ്‌തിരുന്നു.
ആരോപണങ്ങളുടെ പേരില്‍ ഒരു പദ്ധതിയും അനിശ്ചിതമായി നിര്‍ത്തിവയ്‌ക്കാന്‍ ഇടവരുത്തുകയില്ലെന്നും ഗുണനിലവാരം ഉറപ്പുവരുത്തി യഥാക്രമം പാലിച്ച് പരമാവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തില്‍ തന്നെ കിഫ്‌ബി മുന്നോട്ടുപോകുമെന്നും അധികൃതര്‍ പറഞ്ഞു.

