അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോഡ് ഒന്‍പതാംക്ലാസ് നവോദയ പ്രവേശനം

December 7, 2020 - 3:29 pm

കാസർകോഡ്: നവോദയവിദ്യാലത്തിലേക്ക് ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. നവോദയവിദ്യാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ ഈ അധ്യായന വര്‍ഷം ഏട്ടാംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 2005 മെയ് ഒന്നിനും 2009 ഏപ്രില്‍ 30 നും  ഇടയില്‍ ജനിച്ചവരാകണം. www.navodaya.gov.in, www.nvsadmissionclassnine.in  എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ  2021 ഫെബ്രുവരി 13 ന് നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *