വാക്സിൻ വരുമ്പോൾ സമ്പന്ന രാജ്യങ്ങൾ ദരിദ്രരെ അവഗണിക്കരുതെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്സിൻ വരുമ്പോൾ സമ്പന്ന രാജ്യങ്ങൾ ദരിദ്രരെ അവഗണിക്കരുതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. വാക്സിൻ പരീക്ഷണങ്ങളിൽ നിന്നുമുള്ള നല്ല വാർത്തകൾ കോവിഡ് മുക്ത ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങൾക്ക് കരുത്തുപകരുന്നതായും അദ്ദേഹം 04/12/20 വെളളിയാഴ്ച പറഞ്ഞു.

മഹാമാരിയെ കുറിച്ചുള്ള യുഎൻ ജനറൽ അസംബ്ലിയുടെ ആദ്യത്തെ ഉന്നതതല സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ദാരിദ്ര്യം, പട്ടിണി, അസമത്വം, കാലാവസ്ഥാ വ്യതിയാനം എന്നിവ മഹാമാരി അവസാനിച്ചുകഴിഞ്ഞാലും നമ്മുടെ മുന്നിൽ അവശേഷിക്കുമെന്ന് അദ്ദേഹം വെർച്വൽ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.

“ ഉൽപാദനത്തിന്റെയും ഉപഭോഗത്തിന്റെയും പഴയ അതേ ചൂഷണരീതികളിലേക്ക് നമുക്ക് തിരിച്ചുപോകാൻ കഴിയില്ല. എല്ലാ ജീവജാലങ്ങളെയും നിലനിർത്തുന്ന നമ്മുടെ ജീവഗ്രഹത്തോടുള്ള അതേ അവഗണന ഇനിയും തുടരാനാകില്ല. ഈ പകർച്ചവ്യാധിക്ക് ആക്കം കൂട്ടിയ അസംതുലിതാവസ്ഥകളെ തിരിച്ചറിയുകയും പരിഹരിക്കുകയും വേണം” അദ്ദേഹം പറഞ്ഞു. .

“തുരങ്കത്തിന്റെ അറ്റത്തുള്ള വെളിച്ചം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ വാക്സിനുകൾ ആഗോള പൊതു ചരക്കുകളായി തുല്യമായി പങ്കിടണം, അസമത്വം വർദ്ധിപ്പിക്കരുത്.”
അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →