ടി.പി വധം, സിഎം രവീന്ദ്രന്‌ അറിയാമായിരുന്നുവെന്ന്‌ കെകെ രമ

വടകര: ടിപി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ട്രറി സിഎം രവീന്ദ്രന്‌ അറിയാമായിരുന്നുവെന്നാണ് താന്‍ വിശ്വ സിക്കുന്നതെന്ന്‌ ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എംപിഐ കേന്ദ്ര കമ്മറ്റി അംഗവുമായ കെകെ രമ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടത്തില്‍ ടിപിയുടെ അടുത്ത ആളായിരുന്നു സിഎം രവീന്ദ്രന്‍. പിന്നീട്‌ പാര്‍ട്ടിക്കകത്തുളള വിഭാഗീയതയുടെ ഭാഗമായി രണ്ടുചേരിയിലായി. ഇതോടെ സുഹൃത്തിന്‍റെ സ്വഭാവം തന്നെമാറി. ഞങ്ങളുടെ അയല്‍വാസിയാണ് രവിയെന്നുകൂടി ഓര്‍ക്കണമെന്നും രമ പറഞ്ഞു.

എപ്പോഴും പിണറായി വിജയന്‍ ഉള്‍പ്പടെ നേതൃത്വത്തിന്‍റെ അടുപ്പക്കാരനായിരുന്നു രവി. ഇപ്പോള്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ ചര്‍ച്ച ഉയരുന്നത്. ‌ എനിക്കും ഓഞ്ചിയത്തെ സഖാക്കള്‍ക്കും കൃത്യമായി നേരത്തേ ബോധ്യമുണ്ടായിരുന്നു. യൂഡിഎഫുമായി ചേര്‍ന്ന്‌ ആര്‍എംപി ഐ ജനകീയ മുന്നണിയുണ്ടാക്കിയപ്പോള്‍ ടിപി ചന്ദ്ര ശേഖരന്‍ ശരിയായിരുന്നുവെന്ന്‌ പറയുന്ന സിപിഎമ്മുകാരോട്‌ ഒറ്റ ചോദ്യമേയുളളു.പിന്നെയെന്തിന്‌ ടിപിയെ നിങ്ങള്‍ കൊന്നു. രമ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →