55-ാം വ​യ​സ്സി​ൽ ക​ന്നി​വോ​ട്ട് ചെ​യ്യാ​ന്‍ തയ്യാറെടുത്ത് മാ​ധ​വ​ദാ​സ്

ക​ട്ട​പ്പ​ന: 55-ാം വ​യ​സ്സി​ൽ ക​ന്നി​വോ​ട്ട് ചെ​യ്യാ​ന്‍ തയാറെടുക്കുകയാണ് ക​ട്ട​പ്പ​ന സ്വ​ദേ​ശി മാ​ധ​വ​ദാ​സ്. വോ​ട്ടേ​ഴ്‌​സ് ലി​സ്​​റ്റി​ല്‍ പേ​ര് ചേ​ര്‍​ക്കാ​തി​രു​ന്ന​താ​ണ് ആദ്യത്തെ വോട്ട് നീണ്ടുപോകാൻ കാ​ര​ണം. ത​നി​ക്ക് സ്വന്തമായി ഒരു വി​ലാ​സം ഇ​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടാണ് പേരു ചേർക്കാൻ വൈകിയത്. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ തന്നെ ജോ​ലി​തേ​ടി ഹൈ​റേ​ഞ്ചി​ല്‍ എ​ത്തി​യ​ മാധവദാസ് ഒ​രു​വീ​ട്ടി​ല്‍ പ​ണി​ക്ക് സ്ഥി​ര​മാ​യി നി​ൽക്കുകയായിരുന്നു.12-ാം വ​യ​സ്സി​ലാണ് ക​ട്ട​പ്പ​ന​യി​ല്‍ എ​ത്തി​യത്. പിന്നീട് സ്വ​ദേ​ശ​മാ​യ പ​ത്ത​നം​തി​ട്ട​ക്ക്​ പോ​യി​ട്ടി​ല്ല.

ആ​ര്‍​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഇതുവരെ തീ​രു​മാ​നി​ച്ചി​ല്ല എന്ന് മാധവദാസ് പറയുന്നു. വോ​ട്ട് ലി​സ്​​റ്റി​ല്‍ പേ​ര് ചേ​ര്‍​ക്കാ​നും വോ​ട്ട് ചെ​യ്യാ​നും ശ്രമിച്ചിട്ടില്ല. ഒടുവിൽ 55 വ​യ​സ്സി​ലാ​ണ് വോട്ട് ചെയ്യാൻ ഒരുങ്ങുന്നത്. ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്യു​ന്ന​തി​ന്റെ ത്രി​ല്ലി​ലാ​ണ് ഇ​ദ്ദേ​ഹം. കൈ​വി​ര​ലി​ല്‍ മ​ഷി പു​ര​ളു​ന്ന നി​മി​ഷ​വും കാ​ത്തി​രി​പ്പാ​ണ്. പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക് പോകുന്നതിന് മുമ്പ് വോട്ട് ആർക്കാണെന്ന് തീരുമാനിക്കുമെന്ന് മാ​ധ​വ​ദാ​സ് പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →