പുതുവര്‍ഷത്തില്‍ 50 കോടി വാക്സിന്‍ ഡോസ് നല്‍കാന്‍ കഴിയും: സൗമ്യ സ്വാമിനാഥന്‍

ജനീവ: 2021ന്റെ ആദ്യ പാദത്തില്‍ തന്നെ 50 കോടി വാക്സിന്‍ ഡോസ് നല്‍കാന്‍ കഴിയുമെന്നാണ് ലോകാര്യോഗ്യ സംഘടനയുടെ പ്രതീക്ഷിയ്ക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. ഏറ്റവും അപകരമായ സാഹചര്യത്തിലുടെ കടന്നുപോകുന്ന 20 ശതമാനമാളുകളില്‍ വാക്സിന്‍ ലഭ്യമാക്കുകയെന്നതാണ് ഡബ്ല്യുഎച്ച്ഒയുടെ ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകരും 65 ന് മേല്‍ പ്രായമുള്ളവരും ഉള്ളപ്പെടുന്നതായിരിക്കും ആ ഗ്രൂപ്പ്. 2021 അവസാനത്തോടെ ലോകമെങ്ങുമായി 200 കോടി പേരില്‍ വാക്സിന്‍ ലഭ്യമാക്കുകയാണ് ഡബ്ല്യുഎച്ച്ഒയുടെ ലക്ഷ്യം. കോവാക്സിന്റെ ഭാഗമായി രാജ്യങ്ങളിലെ 20 ശതമാനം പേര്‍ക്ക് മാത്രമേ അപ്പോഴും വ്കസിന്‍ ഉറപ്പുവരുത്താന്‍ കഴിയൂ. എങ്കിലും അതുതന്നെ കൊവിഡ് വ്യാപനത്തിന്റെ അപകടകരമായ സാഹചര്യത്തെ ചെറുത്തുനില്‍ക്കാന്‍ സഹായിച്ചേക്കുമെന്നും അവര്‍ പറഞ്ഞു.

പല വാക്‌സിന്‍ പരീക്ഷണങ്ങളും വിജയമാണെന്ന ഔദ്യോഗിക സ്ഥിരീകരണം വന്നുകഴിഞ്ഞ സാഹചര്യത്തിലാണ് ഈ പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി. കമ്പനികള്‍ വന്‍കിട ഉത്പാദനത്തിലേക്ക് നീങ്ങിയതോടെ വിതരണം എളുപ്പത്തില്‍ നടക്കും. 189 രാജ്യങ്ങള്‍ഡബ്ല്യുഎച്ച്ഒയുടെ കോവാക്സ് പദ്ധതയിയുടെ ഭാഗമാണ്. ഡബ്ല്യുഎച്ച്ഒയുമായി ബന്ധം വിച്ഛേദിച്ച യുഎസ് ഇതിന്റെ ഭാഗമല്ല.

Share
അഭിപ്രായം എഴുതാം