ജിഫോം വാങ്ങി ഓടിക്കാനാവാതെ ഇട്ടിരിക്കുന്ന വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉപയോഗിക്കാന്‍ അനുമതി

ആലപ്പുഴ: കോവിഡ് പ്രതിസന്ധി മൂലം ടാക്‌സും ഇന്‍ഷ്വറന്‍സും അടക്കാനാവാതെ ജിഫോം വാങ്ങി ഓടിക്കാതെ ഇട്ടിരിക്കുന്ന വാഹനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നര്‍ത്തിലിരക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും സാമഗ്രികളും ബൂത്തിലെത്തിക്കാന്‍ ഉപയോഗിക്കാമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുരപ്പെടുവിച്ചിരിക്കുന്ന പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കുന്നത്.

ടാക്‌സ് പെര്‍മിറ്റ് വാഹനങ്ങള്‍ പലതും ഇന്‍ഷ്വറന്‍സ് പുതുക്കാതെ ജി ഫോമില്‍ കിടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാഹനങ്ങള്‍ കിട്ടാതെ മോട്ടോര്‍ വാഹന വകുപ്പ് വലയുന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഈ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →