ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കേര്പ്പറേഷന് തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ തെലങ്കാന പി.സി.സി അധ്യക്ഷന്‍ എന്‍. ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചു. പി.സി.സി അധ്യക്ഷസ്ഥാനം താന്‍ ഒഴിയുകയാണെന്നും അടുത്ത പാര്‍ട്ടി അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷതയ്ക്ക് അയച്ച രാജികത്തില്‍ ഉത്തംകുമാര്‍ ആവശ്യപ്പെട്ടു.
150 ഡിവിഷനുകളിലേക്ക് നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായിരുന്നത്. 2016ലെ തിരഞ്ഞെടുപ്പിലും ഉത്തംകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.നാല്‍ഗോണ്ട മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ എംപി കൂടിയായി ഉത്തംകുമാര്‍ 2015ലാണ് തെലങ്കാന പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. 2018ല്‍ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട വേളയിലും അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഉത്തംകുമാര്‍ സന്നദ്ധത അറിയിച്ചെങ്കിലും പദവിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നു.

