കൊല്ലം: തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കോവിഡ് ആന്റിജന്‍ പരിശോധന താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയ മൊബൈല്‍ സ്വാബ് കളക്ഷന്‍ യൂണിറ്റുകളില്‍ ഇന്ന്(ഡിസംബര്‍ 5) മുതല്‍ ഡിസംബര്‍ ആറുവരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പരിശോധന. താലൂക്ക്, സ്വാബ് കളക്ഷന്‍ യൂണിറ്റ് എന്ന ക്രമത്തില്‍ ചുവടെ
കൊല്ലം താലൂക്ക് – ടി എം വര്‍ഗീസ് ഹാള്‍, കൊട്ടാരക്കര – ബ്രദറണ്‍ ഹാള്‍, കരുനാഗപ്പള്ളി – കരുനാഗപ്പള്ളി താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, പത്തനാപുരം – ശാലോംപുരം സെന്റ് സേവ്യര്‍ വിദ്യാനികേതന്‍ ഹാള്‍, കുന്നത്തൂര്‍ – ആഞ്ഞിലിമൂട് ലേക് വ്യൂ ഓഡിറ്റോറിയം, പുനലൂര്‍ – പുനലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9366/Kerala-Local-Body-Election;-Covid-Test.html