ചരക്ക് സേവന നികുതി യിലെ കുറവ് പരിഹരിക്കാനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ‘ഓപ്ഷൻ വൺ’ സ്വീകരിച്ച് എല്ലാ സംസ്ഥാനങ്ങളും

 ഏറ്റവും അവസാനം ഈ സൗകര്യം പ്രയോജനപ്പെടുത്തിയത് ജാർഖണ്ഡ്

ന്യൂ ഡൽഹി: ചരക്ക് സേവന നികുതി വരുമാനത്തിൽ ഉള്ള കുറവ് പരിഹരിക്കുന്നതിന്റെ  ഭാഗമായി പ്രത്യേക സംവിധാനത്തിലൂടെ 1689 കോടി രൂപ കടം എടുക്കാൻ ജാർഖണ്ഡിനു  ഇതോടെ അവസരമൊരുങ്ങും.

കൂടാതെ 1765 കോടി രൂപ പ്രത്യേക സംവിധാനത്തിലൂടെ കണ്ടെത്താനും ജാർഖണ്ഡിനു  അനുമതി ലഭിച്ചു

 ചരക്ക് സേവന നികുതി വരുമാനത്തിൽ കുറവ് വന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ഓപ്ഷൻ വൺ സൗകര്യം പ്രയോജനപ്പെടുത്താൻ എല്ലാ സംസ്ഥാനങ്ങളും, നിയമനിർമാണസഭ യോട് കൂടിയ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളും തീരുമാനിച്ചു. ഈ സംവിധാനം ഇതുവരെ പ്രയോജനപ്പെടുത്താതിരുന്ന  ജാർഖണ്ഡ് സഹായം സ്വീകരിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചു. ചരക്ക് സേവന സമിതിയിൽ അംഗങ്ങളായ, നിയമനിർമാണസഭ യോട് കൂടിയ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളും നേരത്തെ തന്നെ ഓപ്ഷൻ വൺ സൗകര്യം സ്വീകരിക്കുന്നതായി അറിയിച്ചിരുന്നു.

 ചരക്ക് സേവന നികുതി വരുമാനത്തിൽ വന്ന കുറവ് കടമെടുപ്പ് സംവിധാനത്തിലൂടെ പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഓപ്ഷൻ വൺ സൗകര്യത്തിന്  കീഴിൽ കേന്ദ്രസർക്കാർ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.

 2020 ഒക്ടോബർ 23ന് പ്രവർത്തനമാരംഭിച്ച ഈ പ്രത്യേക ജാലക സംവിധാനത്തിലൂടെ സംസ്ഥാനങ്ങൾ ക്കായി കേന്ദ്രസർക്കാർ മുപ്പതിനായിരം കോടി രൂപ 5 ഗഡുക്കളായി കടം എടുത്തിരുന്നു. ഓപ്ഷൻ വൺ സൗകര്യം പ്രയോജനപ്പെടുത്താൻ താല്പര്യം അറിയിച്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ തുക വിതരണം ചെയ്തു വരുന്നു.

 ഓപ്ഷൻ വൺ സൗകര്യം പ്രയോജനപ്പെടുത്താൻ തയ്യാറാണെന്ന് അറിയിച്ചതോടെ കൂടി ഈ ധനസഹായത്തിന് ജാർഖണ്ഡിന്  ഇനിമുതൽ അർഹത ഉണ്ടായിരിക്കും. ധനസഹായത്തിന്റെ  അടുത്ത ഗഡുവായ 6000 കോടി രൂപ 2020 ഡിസംബർ ഏഴിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിക്കുന്നതാണ്.

 ഓപ്ഷൻ വൺ സൗകര്യത്തിന് കീഴിൽ ചരക്ക് സേവന നികുതി വരുമാനത്തിൽ വന്ന കുറവ് പരിഹരിക്കുന്നതിനായി പ്രത്യേക കടമെടുപ്പ് സൗകര്യം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭിക്കുന്നതാണ്.

കൂടാതെ 2020മെയ് 17ന് പ്രഖ്യാപിച്ച സ്വയംപര്യാപ്ത ഭാരത മുന്നേറ്റത്തിന്റെ  ഭാഗമായി കേന്ദ്രസർക്കാർ അനുവദിച്ച 2 ശതമാനം അധിക കടമെടുപ്പിൽ, മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ  അര ശതമാനം വരെ അവസാന ഗഡുവായി സ്വീകരിക്കാനും അവസരമൊരുങ്ങും.

 1.1 ലക്ഷം കോടിയുടെ പ്രത്യേക ധന സൗകര്യത്തിന് പുറമേയാണ് ഇത്

 ഓപ്ഷൻ വൺ സൗകര്യം പ്രയോജനപ്പെടുത്താൻ തയ്യാറാണ് എന്ന് അറിയിച്ചതിന് പിന്നാലെ 1765 കോടിരൂപ കടമെടുക്കാൻ ജാർഖണ്ഡിനു  കേന്ദ്രസർക്കാർ അനുമതി നൽകി. ഇത് ജാർഖണ്ഡിന്റെ  മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ  അര ശതമാനം വരും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →