ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്, കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്

കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്. ഇ ഡി ജോസഫിനെതിരെയാണ് തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.

ഒക്ടോബർ 21നാണ് സംഭവമുണ്ടായത്. പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ കൗൺസിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചതായിരുന്നു. കൗൺസിലിംഗിനിടെ പ്രതി പെൺകുട്ടിയുടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

രഹസ്യമൊഴി നൽകുന്നതിനിടെ പെൺകുട്ടി ഇക്കാര്യം മജിസ്ട്രേറ്റിനെ അറിയിച്ചു. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് ഇ ഡി ജോസഫിനെതിരെ കേസെടുത്തത്.

എന്നാൽ ഇ ഡി ജോസഫ് ആരോപണം നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും വനിതാ കൗൺസിലറുടെ സാന്നിധ്യത്തിലാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നും ഇ ഡി ജോസഫ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →