സ്വപ്‌നയുടെ അഭിഭാഷകന്‍ വക്കാലത്ത്‌ ഒഴിയുന്നു. സ്വപ്‌ന ഇടക്കിടെ മൊഴിമാറ്റുന്നതാണ്‌ കാരണമെന്ന അഭിഭാഷകന്‍

കൊച്ചി: സ്വര്‍ണ്ണകടത്തുകേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്‌നാ സുരേഷിന്‍റെ അഭിഭാഷകന്‍ വക്കാലത്ത്‌ ഒഴിയുന്നു. അഭിഭാഷകനായ ജിയോ പോളാണ്‌ 04-12-2020 വ്യാഴാഴ്ച രാവിലെ കസ്‌റ്റംസ്‌ കേസില്‍ ഹാജരായ ശേഷം വക്കാലത്ത്‌ ഒഴിയുകയാണെന്ന്‌ അറിയിച്ചത്‌. പ്രതിഭാഗത്തുളള രേഖകള്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ കൈമാറിയപ്പോള്‍ അത്‌ സ്വീകരിക്കാനും അദ്ദേഹം തയ്യാറായില്ല. അതിന്‌ ശേഷം സ്വപ്‌നയുടെ റിമാന്‍റ് ‌ കാലാവധി നീട്ടുന്ന കേസ്‌ പരിഗണിച്ചപ്പോള്‍ താന്‍ വക്കാലത്ത്‌ ഒഴിയുകയാണെന്ന്‌ ജിയോ പോള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന്‌ കേസിന്‍റെ രേഖകള്‍ സ്വപ്‌നയുടെ ഭര്‍ത്താവിന്‌ കൈമാറി. സ്വപ്‌ന ഇടക്കിടെ മൊഴിമാറ്റുന്നതാണ് ‌ അഭിഭാഷകന്‍ കേസില്‍ നിന്ന്‌ പിന്‍മാറാന്‍ കാരണമായി പറയുന്നത്‌.

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട്‌ അഭിഭാഷകനോട്‌ ആദ്യം വിശദീകരിച്ച കാര്യങ്ങളല്ല പിന്നീട്‌ അന്വേഷണ സംഘത്തോട്‌ അവര്‍ പറഞ്ഞതെന്നും ജിയോ പറയുന്നു. ശിവശങ്കറിന്‌ കേസില്‍ പങ്കാളിത്തമില്ലെന്ന്‌ സ്വപ്‌ന ആദ്യം പറഞ്ഞെങ്കിലും പിന്നീട്‌ നിലപാട്‌ മാറ്റി കൂടാതെ മുഖ്യമന്ത്രിയുടെ പേര്‌ പറയാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബ്ബന്ധിക്കുന്നുവെന്ന ശബ്‌ദ സന്ദേശം പുറത്തുവിടുന്നതും അഭിഭാഷകന്‍ അറിഞ്ഞില്ല. അതിന്‌ ശേഷമാണ്‌ സ്വപ്‌ന രഹസ്യ മൊഴി കോടുക്കാന്‍ തീരുമാനിച്ചത്‌. ഇക്കാര്യവും സ്വപ്‌ന അഭിഭാഷകനുമായി ആലോചിച്ചിരുന്നില്ല. കേസില്‍ സ്വപ്‌നയുടേയും മറ്റൊരു പ്രതിയായ സരിത്തിന്‍റെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ്‌ തീരുമാനിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →