കാസർഗോഡ്: എ.ആർ. ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാരനും മറ്റൊരു താൽക്കാലിക ജീവനക്കാരനും പരിക്കേറ്റു. ഗ്രൗണ്ടിൽ പൊട്ടാതെ കിടന്ന ഗ്രനേഡ് ആണ് പൊട്ടിയത്. എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, ക്ലാസ്സ് ഫോർ ജീവനക്കാരൻ പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സി.പി.ഒ. സുധാകരനെ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി നിസാര പരിക്കേറ്റ പവിത്രനെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി എ.ആർ. ക്യാംപിൽ പരിശീലനം നടന്നുവരികയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

