“സൈക്കോപതിക് കില്ലർ ” ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊന്നു

രത്നാം: മധ്യപ്രദേശിലെ രത്‌ലാമിൽ നടന്ന ഏറ്റുമുട്ടലിൽ “സൈക്കോപതിക് കില്ലർ ” എന്ന് വിളിക്കുന്ന ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊന്നു. അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് സ്വദേശിയാണ് മരിച്ച ദിലീപ് ദേവാല്‍.

ഇയാൾ ഒരു സൈക്കോ കില്ലറാണ്. പ്രായമായവർ താമസിക്കുന്ന വീടുകളാണ് അയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് സാക്ഷികള്‍ ആരെങ്കിലുമുണ്ടെന്ന് കണ്ടാല്‍ അവരെയും കൊല്ലുന്നതാണ് ഇയാളുടെ പതിവെന്നും പൊലീസ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി ഇയാളുടെ പേരില്‍ ആറ് കൊലപാതക കേസുകളാണ് നിലവിലുള്ളത്. ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും മകളും ഉൾപ്പെടുന്ന മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പോലീസിൻ്റെ പിടിയിലകപ്പെട്ട് ഏറ്റുമുട്ടൽ നടന്നത്.

രത്‌ലാമിൽ 2020 നവംബർ 25 ന് ചോതി ദീപാവലി ആഘോഷിക്കുന്ന തിരക്കിനിടെയാണ് കൊലപാതകം നടത്തിയത്. രാത്രി പടക്കം പൊട്ടുന്ന ശബ്ദത്തിനിടയിൽ ദിലീപ് ദേവാലും കൂട്ടരും ഈ കുടുംബത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

2020 ജൂണിൽ കവർച്ചയ്ക്കിടെ രത്‌ലാമില്‍ തന്നെ ഒരു സ്ത്രീയെയും ഇയാൾ കൊലപ്പെടുത്തി. ആ സ്ത്രീയും കുടുംബവും അവരുടെ സ്ഥലം വിറ്റ പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിഞ്ഞാണ് ദിലീപ് ദെവാള്‍ ആ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കേസില്‍ മറ്റ് മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →