മഡ്ഗാവ് : ഐ.എസ്.എല്ലിൽ വ്യാഴാഴ്ച(3/12/2020) നടന്ന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒഡിഷ എഫ്.സിയെ ഒരു ഗോളിന് തോല്‍പ്പിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കേ നായകന്‍ റോയ് കൃഷണയാണ് വിജയഗോള്‍ നേടിയത്. എ.ടി.കെ ബഗാന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഒന്‍പത് പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് ബഗാന്‍.ഒഡീഷയുടെ ഈ സീസണിലെ രണ്ടാമത്തെ തോൽവിയാണിത്. ചെന്നൈയിന്‍ വെളളിയാഴ്ച(04/12/20) ബെംഗളുരുവിനെ നേരിടും.
അവസാന നിമിഷം നായകൻ വലകുലുക്കി, എ ടി കെ മോഹൻ ബഗാൻ ഒഡീഷയെ തകർത്തു
