എസ്ബിഐയുടെ ‘യോനോ’ വീണ്ടും തകരാറില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈല്‍ ആപ്പായ ‘യോനോ’ വീണ്ടും തകരാറില്‍. കഴിഞ്ഞ രണ്ടുദിവസമായി പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ടിറ്റ്വറിലൂടെ മു്ന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ”തടസ്സമില്ലാത്ത സേവനം പുനസ്ഥസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്,” ഉപയോക്താക്കള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ എസ്ബിഐയോ യോനോ ലൈറ്റോ ഉപയോഗിക്കണം എന്നാണ് നിര്‍ദേശത്തിലുള്ളത്.

ആപ്പ് വഴി സേവനങ്ങള്‍ നടത്താന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്. ഇടപാടുകള്‍ നടത്താന്‍ ആപ്പ് തുറക്കാന്‍ പോലും കഴിയുന്നില്ലെന്ന് പലരും സ്‌ക്രീന്‍ ഷോട്ട് സഹിതം ചൂണ്ടിക്കാട്ടുന്നു.നേരത്തെയും യോനോക്ക് എതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ മികച്ച ഗുണനിലവാരമുള്ള ആപ്പുകള്‍ വികസിപ്പിക്കുകയും, ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമ്പോള്‍ എസ്ബിഐ പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് പലരും പറയുന്നു. ഇത്തരം നിലപാടുകള്‍ മാറ്റു ബാങ്കുകള്‍ തേടി പോവാന്‍ ഇടപാടുകാരെ പ്രേരിപ്പിക്കുമെന്നും വിമര്‍ശനം ഉയരുന്നു.

അതേസമയം, ആവര്‍ത്തിച്ചുള്ള സിസ്റ്റം തകരാറുകള്‍ ചൂണ്ടിക്കാട്ടി പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിന്ന് എച്ച്ബിഎഫ്സിയെ റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →