ഏകദിനത്തിന്റെ ക്ഷീണം മാറ്റാൻ ഓസീസിനെതിരെ ഇന്ത്യയിറങ്ങുന്നു, മലയാളി താരം സഞ്ജു വി സാംസൻ കളിച്ചേക്കും

കാന്‍ബറ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ട്വൻറി-20 പരമ്പരയ്ക്ക് വെള്ളിയാഴ്ച(04/12/2020) തുടക്കമാവും. അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി 20യും. വെള്ളിയാഴ്ച(4/12/2020) ഉച്ചയ്ക്ക് 1.40ന് കളി ആരംഭിക്കും.

ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് ടെസ്റ്റിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ടി 20 പരമ്പര പിടിക്കണം. ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിലും തോറ്റ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ കഷ്ടിച്ച്‌ ജയിച്ചു കയറുകയായിരുന്നു. മലയാളി താരം സഞ്ജു വി സാംസൻ കളിച്ചേക്കും എന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →