ബുറെവി ചുഴലിക്കാറ്റ് സാഹചര്യം, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ചുഴലിക്കാറ്റ് വീശിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വിശദമാക്കിയാണ് പോലീസ് നിര്‍ദേശങ്ങള്‍ നൽകിയിരിക്കുന്നത്.

*കിംവദന്തികള്‍ അവഗണിക്കുക. പരിഭ്രാന്തരാകരുത്.
*കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുക.
*കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാന്‍ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുക.
*സര്‍ട്ടിഫിക്കറ്റുകള്‍, പ്രമാണങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള രേഖകള്‍ വാട്ടര്‍ പ്രൂഫ് ബാഗില്‍ സൂക്ഷിക്കുക.
*സുരക്ഷയ്ക്കും നിലനില്‍പ്പിനും ആവശ്യമായ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു അടിയന്തിര കിറ്റ് തയ്യാറാക്കാം.
* അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
*കന്നുകാലികളെയും മറ്റ് മൃഗങ്ങളും അവയുടെ സുരക്ഷയ്ക്കായി അഴിച്ചുവിടുക.
*മത്സ്യബന്ധനത്തിന് വേണ്ടിയുള്ള ബോട്ടുകള്‍, റാഫ്റ്റുകള്‍ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക.
*ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലില്‍ ഒരു കാരണവശാലും ഇറങ്ങരുത്.
*അധിക ബാറ്ററിയുള്ള ഒരു റേഡിയോ സെറ്റ് കരുതുക.
*ചുഴലിക്കാറ്റിന്റെ സമയത്തും ശേഷവും ഇലക്‌ട്രിക്ക് മെയിന്‍, ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുക.
*വാതിലും ജനലും അടച്ചിടുക.
*വീട് സുരക്ഷിതമല്ലെങ്കില്‍ ചുഴലിക്കാറ്റിന് മുന്‍പ് തന്നെ സുരക്ഷിതമായ സ്ഥലത്ത് മാറി താമസിക്കുക.
റേഡിയോ ശ്രദ്ധിക്കുക. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കുക.
*തിളപ്പിച്ച/ശുദ്ധീകരിച്ച വെളളം കുടിക്കുക.
*പുറത്താണെങ്കില്‍ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ പ്രവേശിക്കരുത്.
*തകര്‍ന്ന തൂണുകള്‍, കേബിളുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.
*എത്രയും വേഗം സുരക്ഷിതമായ സ്ഥലത്ത് അഭയം തേടുക.
*അടിയന്തിര സഹായത്തിന് 1077, 112 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

എന്നീ നിർദ്ദേശങ്ങളാണ് കേരള പോലീസ് നൽകിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →