കോവിഡ് 19, മാസ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഒരുങ്ങി റഷ്യയും

മോസ്‌ക്കോ: അടുത്ത ആഴ്ചമുതല്‍ മാസ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്പുട്‌നിക്ക വി വാക്‌സിന്റെ 20 ലക്ഷത്തിലധികം ഡോസുകള്‍ ഇതുവരെ നിര്‍മ്മിച്ചുകഴിഞ്ഞതായും പുടിന്‍ വ്യക്തമാക്കി. വാക്‌സിന് യുകെ നേരത്തേതന്നെ അംഗീകാരം നല്‍കിയിരുന്നു.അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്‌സിനാണ് ബ്രിട്ടണ്‍ അംഗീകാരം നല്‍കിയത് . റഷ്യ അടുത്ത ആഴ്ചമുതല്‍ ഫൈസര്‍ വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി തുടങ്ങും.

ഇടക്കാല ഉത്തരവനുസരിച്ച സ്പുട്‌നിക്ക് 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ അറിയിച്ചിരുന്നു. നിലവില്‍ സ്പുട്‌നിക്കിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയല്‍ 40,000 പേരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് വാക്‌സിന്‍റെ ആദ്യ പരിണനയെന്ന് പുടിന്‍ വ്യക്തമാക്കി.

രണ്ട് വ്യത്യസ്ഥ അഡിനോവൈറസ് വെക്ടറുകളാല്‍ നിര്‍മ്മിതമായ സ്പുടിനിക്കിന്റെ ആദ്യ ഡോസ് കുത്തിവച്ചശേഷം 21 ദിവസത്തിന് ശേഷമാണ് അടുത്ത ഡോസ് എടുക്കുക. വാക്‌സില്‍ എല്ലാ റഷ്യന്‍ പൗരന്മാര്‍ക്കും സൗജന്യമാണെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →