കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം, പത്മവിഭൂഷൺ തിരിച്ചു നൽകി പ്രകാശ് സിംഗ് ബാദൽ

ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭരംഗത്തുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമർപ്പിച്ച് പത്മവിഭൂഷൺ തിരിച്ചു നൽകി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് ബാദല്‍ പുരസ്‌കാരം തിരിച്ചുനല്‍കിയതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

2015 ല്‍ രാജ്യം നല്‍കിയ പുരസ്‌കാരം തിരിച്ചു നല്‍കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →