മുംബൈ: ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന് കോവിഡ് സ്ഥിരീകരിച്ചു. 64 കാരനായ സണ്ണി തോളിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഹിമാചല്‍പ്രദേശിലെ കുളുവിലുള്ള തന്റെ ഫാം ഹൗസില്‍ വിശ്രമത്തിലായിരുന്നു.
സണ്ണിയും സുഹൃത്തുക്കളും കൂടി മുംബൈയിലേക്ക് പോകാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹിമാചല്‍ ഹെല്‍ത്ത് സെക്രട്ടറി അമിതാഭ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുദാസ്പൂരില്‍ നിന്നുള്ള എം.പിയാണ് സണ്ണി ഡിയോള്‍.