കാന്‍ബറ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ബുധനാഴ്ച(02/11/2020) നടക്കും. ഇന്ത്യന്‍ സമയം രാവിലെ 9.10 മുതല്‍ നടക്കുന്ന മത്സരം സോണി സിക്‌സ്, സോണി ടെന്‍ ചാനലുകളില്‍ തത്സമയം കാണാം.
ആദ്യ രണ്ട് മൽസരങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. അവസാന കളിയിലും ജയിച്ചില്ലെങ്കിൽ വിരാട് I കോഹ്ലിയും സംഘവും കൂടുതൽ പഴി കേൾക്കേണ്ടി വരും എന്നുറപ്പാണ്. ഓസ്‌ട്രേലിയയിലെ ഫ്‌ളാറ്റായ ബാറ്റിങ് ട്രാക്കുകളില്‍ ഒന്നാണ് കാന്‍ബറയിലെ മനൂക ഓവലില്‍. കാലാവസ്‌ഥയും മത്സരത്തിന് അനുകൂലമായതിനാല്‍ മൂന്നാം ഏകദിനത്തിലും റണ്‍ മഴയുണ്ടാകും.
തുടർചയായ തോൽവികൾ ഉണ്ടായപ്പോൾ നായകൻ വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. റണ്ണൊഴുക്ക് നിയന്ത്രിക്കാനാകാത്ത ഇന്ത്യൻ ടീമിനെയാണ് കഴിഞ്ഞ രണ്ടു കളിയിലും കണ്ടത്. പരമ്പര നഷ്ടമായെങ്കിലും മൂന്നാം കളിയിൽ ഇതിൽ വ്യത്യാസമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ .

