ന്യൂഡൽഹി: രാജസ്ഥാനു പിന്നാലെ ഹരിയാനയിലും എൻഡിഎ യിൽ വിള്ളൽ തീർത്ത് കാർഷിക നിയമത്തിലുള്ള പ്രതിഷേധം. ഹരിയാനയിൽ എന്‍ഡിഎയ്‌ക്കൊപ്പമുണ്ടായിരുന്ന സ്വതന്ത്ര എംഎല്‍എ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടു. ബിജെപി-ജെജെപി സഖ്യത്തിലെ സ്വതന്ത്ര എംഎല്‍എയായ സോംബീര്‍ സിങ് സങ്‌വാനാണ് മുന്നണി വിട്ടത്. ദാദ്രിയില്‍ നിന്നാണ് സോംബീര്‍ സിങ് നിയമസഭയിലെത്തിയത്.
ഹരിയാന പശുധന്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന സോംബീര്‍ സിങ് ഏകദേശം ഒരു മാസം മുമ്പാണ് ചുമതല ഏറ്റെടുത്തത്. സര്‍വ് കാപ് പഞ്ചായത്തിന്റെ യോഗം കൂടുതല്‍ പേരോട് സമരരംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് താന്‍ പശുധന്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്നതെന്നും രാജി സമര്‍പ്പിച്ച ശേഷം സങ് വാന്‍ പറഞ്ഞു. താന്‍ സമരം ചെയ്യുന്ന കര്‍ഷകരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.