ഹൈദരാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ , ചാർമിനാറിനോടു ചേർന്ന ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്റെ പേര് ചേർത്ത് ഭാഗ്യനഗർ ആക്കണമെന്നും ആവശ്യം

ഹൈദരാബാദ്: ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ രംഗത്ത്. ഹൈദരാബാദിലെ പ്രശസ്തമായ
ചാർമിനാറിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ‘ഭാഗ്യലക്ഷ്മി’ ക്ഷേത്രത്തിന്റെ പേരുമായി ബന്ധപ്പെടുത്തി ഭാഗ്യനഗർ എന്നാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഭാഗ്യലക്ഷ്മി ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ബിജെപി ഹൈദരാബാദിൽ പ്രചരണങ്ങളാരംഭിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.

മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഹൈദരാബാദിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭാഗ്യാലക്ഷ്മി ക്ഷേത്രം സന്ദർശിച്ചിരുന്നു. നവംബർ മാസം ഭാഗ്യാലക്ഷ്മി ക്ഷേത്രം സന്ദർശിക്കുന്ന ബിജെപി നേതാക്കളുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ ആളാണ് അമിത് ഷാ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹൈദരാബാദിൽ പ്രചാരണം നടത്തുന്നതിനിടെ നഗരത്തെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു.

ചാർമിനാറിന്റെ തെക്കുകിഴക്കൻ മിനാരത്തോട്ട് ചേർന്ന് ലക്ഷ്മി ദേവിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രമാണ് ഭാഗ്യലക്ഷ്മി ക്ഷേത്രം. 1960 കളിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →