ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റില്‍ 22000 റണ്‍സ് എന്ന നേട്ടത്തിന് ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്ലി അർഹനായി. ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിലാണ് കോഹ്ലിയുടെ നേട്ടം. 59-ാം അര്‍ദ്ധസെഞ്ചുറി തികച്ച മത്സരത്തില്‍ 87 പന്തില്‍ 89 റൺസാണ് വീരാട് കോഹ്ലി നേടിയത്.
ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമാണ് വീരാട് കോഹ്ലി. 462 ഇന്നിങ്സുകളില്‍ നിന്നുമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22,000 റണ്‍സ് നേടാന്‍ കോഹ്ലിയ്ക്ക് വേണ്ടിവന്നത്. 493 മത്സരങ്ങളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോർഡാണ് മറികടന്നത്.

