ന്യൂഡൽഹി: ഇനി മുതൽ നഗരത്തിൽ ടാക്സികളായി ഇരുചക്രവാഹനങ്ങളും ഓടും. കേന്ദ്ര ഗതാഗത മന്ത്രാലയം. ഇരു ടാക്സികള്‍ക്ക് പ്രത്യേക അനുമതി നല്കി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് വിപ്ലവകരമായ പ്രഖ്യാപനം നടത്തിയത്.
ഇലക്ട്രിക്, ബയോ ഫ്യൂവല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഇലക്ട്രോണിക് മീറ്ററുള്ള ടാക്സിയായി ഉപയോഗിക്കാമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു.
ഇലക്ട്രിക്, ജൈവ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്ര വാഹനം, ഇലക്ട്രോണിക് മീറ്ററുള്ള ടാക്സിയായി ഉപയോഗിക്കാന്‍ അനുവദിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി ആരംഭിക്കുക. നഗരത്തിലെത്തുന്ന ആളുകള്‍ക്ക് സ്റ്റേഷനിലേക്കോ, വിമാനത്താവളത്തിലേക്കോ മറ്റും പോകാന്‍ ഈ സേവനം ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എഫ്എഡിഎ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ സംവാദത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിരവധി പദ്ധതികളാണ് രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനൊപ്പമാണ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. 69,000 പെട്രോള്‍ പമ്പുകളില്‍ ചാര്‍ജിംഗ് കിയോസ്ക്കുകള്‍ സ്ഥാപിക്കുമെന്നും നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

