ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി നൽകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കുമെന്ന് സൂചന നൽകി കേന്ദ്ര മന്ത്രാലയം. 2017ല്‍ ആദ്യമായി മരുന്നു നിര്‍മ്മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കുമായി കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കിയത്
ഉത്തരാഖണ്ഡ് സര്‍ക്കാരാണ്.

മധ്യപ്രദേശ് സര്‍ക്കാര്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പിൻ വലിച്ചു. മേഘാലയ സര്‍ക്കാരിന്റെ പരിഗണനയിലാണ് ഇപ്പോള്‍ ഈ തീരുമാനം. കര്‍ശനമായ നിയന്ത്രണത്തോടെയാകും നിയമാനുസൃതമായ അനുമതിയോടെ കഞ്ചാവ് കൃഷിക്ക് അനുവാദം ലഭിച്ചാല്‍ കൃഷി നടത്താനാകുക. മരുന്നു നിര്‍മ്മാണത്തിനായി ഉപയോഗിക്കാന്‍ വലിയ തുക ലൈസന്‍സോടെയാണ് അനുവാദം നല്‍കുന്നത്. സംസ്ഥാനത്ത് ഒരു കമ്പനിക്ക് മാത്രമാണ് അനുവാദം നല്‍കുക.

മരുന്നു നിര്‍മ്മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കുമല്ലാതെ വിനോദ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് നല്‍കരുതന്നു വിലക്കുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കഞ്ചാവ് വളര്‍ത്തല്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയാല്‍ അതു കഞ്ചാവു ഉപയോഗത്തിനു കാരണമാകുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →