പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം സ്‌പോട്ട് അഡ്മിഷൻ രജിസ്‌ട്രേഷൻ ഒന്നിനും രണ്ടിനും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 3, 4, 5 തീയതികളിൽ നടത്തും. നിലവിൽ ലഭ്യമായ ഒഴിവുകൾ കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ vacancy position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പങ്കെടുക്കാൻ താല്പര്യമുള്ള സ്ഥാപനത്തിന്റെ പേര് ഓൺലൈനായി സെലക്റ്റ് ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ഓപ്ഷനുകൾ നൽകേണ്ടതില്ല. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) സ്‌പോട്ട് അഡ്മിഷനു വേണ്ടി ഡിസംബർ ഒന്നു മുതൽ രണ്ടു വരെ അഡ്മിഷൻ വെബ്‌സൈറ്റിലെ  Spot Admission Registration എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

രണ്ടാം സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കില്ല. ഒരാൾക്ക് എത്ര സ്ഥാപനങ്ങൾ വേണമെങ്കിലും സെലക്റ്റ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നല്കുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകന് ഓരോ സ്ഥാപനത്തിന്റേയും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓരോ സ്ഥാപനത്തിലേക്കും രജിസ്റ്റർ ചെയ്തവരിൽ നിന്നും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തും. ഓരോ സ്ഥാപനത്തിലെയും സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് പരിശോധിച്ച് സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ നിശ്ചിത പ്രോക്‌സി ഫോം പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷാകർത്താവിന്റെയും ഒപ്പോടു കൂടി ഹാജരാക്കണം. അവർ സർട്ടിഫിക്കറ്റ്, ഫീസ് അടച്ച രസീത്, അഡ്മിഷൻ സ്ലിപ്പ് എന്നിവയുടെ പകർപ്പും ഹാജരാക്കണം. അഡ്മിഷനിൽ പങ്കെടുക്കുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →