മലപ്പുറം: വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വണ്ണം തട്ടിയടുക്കുന്നത് പതിവാക്കിയ പ്രതി പോലീസ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മണവാളന് റിയാസ് എന്ന മുഹമ്മദ് റിയാസാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. അരക്കുപറമ്പ് കുന്നപ്പളളി സ്വദേശികളായ
രണ്ട് പെണ്‍കുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് റിയാസ് പിടിയിലായത്.
വിവാഹം ആലോചിച്ചശേഷം മൊബൈല്‍ ഫോണിലൂടെ സംസാരിച്ച് പെണ്‍കുട്ടികളുമായി കൂടുതല്‍ അടുത്തിടപഴകുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയുമാണ് റിയാസിന്റെ പതിവ്. ആഭരണങ്ങള്‍ മാറ്റി പുതിയഫാഷനിലുളളത് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ കബളിപ്പിച്ചിരുന്നത്. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളാണ് കൂടുതലും തട്ടിപ്പിനിരയായിട്ടുളളത്. സ്വാകാര്യസ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന നിര്‍ധന കുടുംബങ്ങളിലാണ് റിയാസ് വിവാഹം ആലോചിച്ച് ചെല്ലാറുളളത്.
ഇത്തരത്തില്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് മേലാറ്റൂരില്‍ ഒരു ഫ്ളാറ്റ് വാങ്ങിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു ഇയാള്‍. കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുളള തീരുമാനത്തിലാണ് പോലീസ്.

