പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കണം

കൊല്ലം: ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ നല്‍കണം. ഗ്രാമപഞ്ചായത്ത് ബാലറ്റിന് ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്നിവിട ങ്ങളിലെ ബാലറ്റിന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കുമാണ് ഫോറം 15 ല്‍ അപേക്ഷ നല്‍കേണ്ടത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ ബാലറ്റിന് അതത് വരണാധികാരിക്കും നല്‍കണം. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ബാലറ്റുകള്‍ക്കായി പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ നല്‍കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ ബാലറ്റിന് അതത് വരണാധികാരിക്കും നല്‍കണം. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ബാലറ്റുകള്‍ക്കായി പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ നല്‍കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9276/postal-ballot-applications-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →